Yeshu en rakshakan jeeva nathhan

Malayalam Hymn

Yeshu en rakshakan jeeva nathhan

Yeshu en rakshakan jeeva nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എൻ രക്ഷകൻ ജീവനാഥൻ ആശ്വാസദായകൻ ആശ്രയം തൻ പദമാണെനിക്കിങ്ങാകുലമില്ലതാൽ 1 കാരിരുൾ മൂടുമെൻ ജീവിതപാതയിൽ ദീപമായ് വന്നവൻ താപമെഴും മരുഭൂമിയിൽ നൽകണമേഘമായ് നിന്നവൻ നാൾതോറും നൽവഴിത്താരയിൽ കൈവിടാതെന്നെ നടത്തും താൻ;- യേശു… 2 ശോധനവേളയിൽ കൈകളാൽ താങ്ങിടും നല്ലൊരു നായകൻ സോദരർ മാറിടും നേരത്തും മാറാത്തൊരുത്തമ സ്നേഹിതൻ അന്നന്നു വേണ്ടുന്നതെല്ലാം താൻ തന്നെന്നും എന്നെ പുലർത്തുമേ;- യേശു… 3 മന്നിൻ ധനത്തിലും മാനവരാരിലും അല്ലയെന്നാശ്രയം ആകാശഭൂമികൾ സൃഷ്ടിച്ച ദേവനിലല്ലോയെന്നാശ്രയം അൻപെഴും തന്റെ ദിവ്യപൊൻ ചിറകിൻ കീഴിലെന്നുമെൻ വിശ്രമം;- യേശു… 4 എന്നേശു വന്നിടുമന്നാധി തീർന്നിടും കണ്ണുനീർ തോർന്നിടും എൻദേഹം മാറിടും തന്റെ രൂപമായിടും വിണ്ണിൽ ഞാൻ ചേർന്നിടും ആ ദിനമെണ്ണി ഞാനിന്നു പാരിടത്തിൽ പാർക്കുന്നുല്ലാസമായ്;- യേശു…

Related Songs