Yeshu allaathe veroru rakshakan

Malayalam Hymn

Yeshu allaathe veroru rakshakan

Yeshu allaathe veroru rakshakan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു അല്ലാതെ വേറൊരു രക്ഷകൻ ഇഹത്തിലുണ്ടോ പറവാൻ-മനമേ! ആശ്രയിച്ചീടുന്നവരേവരും-തിരുകൃപ തന്നിൽ അനുഭവിച്ചീടുന്നുവല്ലോ-മനമേ! 2 വല്ലഭപരൻ താൻ-പരിശുദ്ധ പരൻ താൻ മഹത്വപരാപരൻ താൻ-മനമേ! മഹത്വ… പാപം ഇല്ല സ്വല്പവും നരദേവനാം യേശുവിൽ ഇവനല്ലോ നമുക്കു ഗുരു-മനമേ! ഇവനല്ലോ… 3 തിരുമൊഴി അനുസരിച്ചിടുന്നതെല്ലാം തിരുനടപ്പതിശ്രേഷ് ഠം- മനമേ! ശുഭം തന്റെ തിരുവടി പിന്തുടർന്നീടുന്നവ-ർക്കേവർക്കും ചേരും മോക്ഷാനന്ദമേ-മനമേ! ചേരും;- 4 ദയകെട്ട പേ ഇങ്ങു നരരെ പാതാളത്തിൽ ചതിച്ചുകൊണ്ടാടുന്നതു-മനമേ!- ചതിച്ചു… കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരൻ വന്നു സത്യവേദം അരുളാൻ-മനമേ! സത്യവേദം;- 5 പാപികളെ എല്ലാം നാശം ചെയ്തീടുവാൻ വല്ലഭ നീതി നിൽക്കേ-മനമേ! വല്ലഭ… പരിതാപത്തോടെ അവതാരം ചെയ്യാൻ പരൻ ശാപം തന്മേൽ ചുമപ്പാൻ-മനമേ! ശാപം;- 6 നരർക്കെല്ലാം വേണ്ടി തൻ പരിശുദ്ധ ജഡംരക്തം ജീവനും ബലി കഴിച്ചാൻ-മനമേ- ജീവനും… ചത്തു തിരിച്ചുയിർത്തെഴുന്നു തൻ തിരുകൃപ-തേടുന്നോർ ചേരും മോക്ഷാനന്ദത്തിൽ-മനമേ ചേരും;-

Related Songs