Devasuthan yeshu nathhan

Malayalam Hymn

Devasuthan yeshu nathhan

Devasuthan yeshu nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദേവസുതൻ യേശുനാഥൻ വാനമദ്ധ്യത്തിങ്കൽ ശോഭായോടുദിച്ചീടുന്ന നാളെന്നു ഞാൻ കാണും;- 2 നീതിസൂര്യൻ തന്നുടെയചെട്ടൈകളിൻ കീഴിൽ ഏതു ദിവസത്തിങ്കലാരോഗ്യത്തോടുദിക്കും 3 തൻ തിരുശരീരമായ തൻ കാന്തയെ ചേർപ്പാൻ അന്തരീക്ഷേവരും ക്രിസ്തൻ സന്തുഷ്ടനായേററം;- 4 മണ്ണിലുറങ്ങുന്ന തന്റെ വിശ്വസ്തദാസരെ നിർണ്ണയമെഴുന്നേൽപിക്കും തന്നോടിരിപ്പാനായ്;- 5 ജീവധാരികളായുള്ള വിശ്വാസികളെല്ലാം രൂപാന്തരമൂർത്തികളായ് വാനിൽ പ്രവേശിക്കും;- 6 കുഞ്ഞാട്ടിൻ വിശേഷമായ കല്യാണത്തിങ്കലീ- സഞ്ജാത ജീവരൂപികളാശികളായ് തീരും;- 7 നിത്യ ജീവന്നുറവയാം ക്രിസ്തുവിൽ നിന്നു ശുദ്ധജീവജലം വാർന്നിട്ടജ്ജീവനെ കാക്കും;- 8 വാനമദ്ധ്യത്തിങ്കൽ തന്റെ മാനിനിയോടു ചേ- ർന്നാന്ദമാർന്നു വാണിടും സീയോൻ സഭാനാഥൻ;-

Related Songs