Kalvariyil yeshu nathhan

Malayalam Hymn

Kalvariyil yeshu nathhan

Kalvariyil yeshu nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാൽവറിയിൽ യേശുനാഥൻ യാഗമായ് തീർന്നതിനാൽ എൻ പിഴകൾ നീങ്ങി ഞാനും ദൈവത്തിൻ പൈതലായി എന്നുടെ അനവധി പാപങ്ങളഖിലം പാടെ നീക്കിടുവാൻ ചിന്തി നിണമഖിലം നാഥൻ തൂങ്ങി മരക്കുരിശിൽ ശാന്തമായി ഏറ്റതെല്ലാം പാപിയെന്നെ നേടുവാൻ;­ തന്നുടെ അടിപ്പിണരുകളതിനാലെ സൗഖ്യം ഏകി എന്നിൽ ജീവൻ മറുവിലയായ് നൽകി എന്നെ വീണ്ടെടുത്തു തൻ മരണം അതുമൂലം എൻ നരകം നീങ്ങി;- മരണം ജയിച്ചുയിർത്തെഴുന്നേറ്റവനായ് ജീവിക്കന്നേശു പരൻ സ്വർഗ്ഗേ സ്ഥലമൊരുക്കി നാഥൻ നമ്മെ ചേർത്തിടുവാൻ വരുമൊരുനാൾ ദൂതരുമായ് വാനവിതാനമതിൽ;-

Related Songs