Malayalam Hymn
Kashdathayil utta sakhi yeshu nathhan
Kashdathayil utta sakhi yeshu nathhan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കഷ്ടതയിൽ ഉറ്റ സഖി യേശു നാഥൻ
അവൻ നമ്മെ നടത്തിടും ജീവകാലം (2)
നമുക്ക് നന്മകൾ ഭവിച്ചിടുമ്പോൾ
യേശുവിൻ നാമം ഉയർത്തിടാം (2)
ഒരിക്കലും നമ്മെ കൈവിടില്ല
ഒരുനാളും നമ്മെ ഉപേക്ഷിക്കില്ല (2)
ഭാവിയെല്ലാം യേശു കരുതിയതാൽ
ഭയം വേണ്ടാ ഇനി ലവലേശം (2);- കഷ്ടത...
കുരുടന് കാഴ്ച നൽകിയതാൽ
കാറ്റിനെ ശാസിച്ചമർത്തിയതാൽ (2)
ലാസറിനെയും ഉയർപ്പിച്ചതാൽ
യേശുവിൻ നാമം ഉയർത്തപെട്ടു (2);- കഷ്ടത...
സ്തോത്രത്തോടെ നമുക്കാരാധിക്കാം
ആത്മനാഥനെ ആരാധിച്ചിടാം (2)
ജീവാന്ത്യകാലത്തോളം എൻ ജീവനായി
യേശുവിൻ നാമത്തെ ഉയർത്തിടാം (2);- കഷ്ടത...