Malayalam Hymn
Yeshu raajan veendum varaaraayi
Yeshu raajan veendum varaaraayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു രാജൻ വീണ്ടും വരാറായി
മദ്ധ്യവാനിൽ നമ്മെ ചേർക്കാറായ്(2)
വാനിൽ ധ്വനി മുഴങ്ങും നമ്മളാനന്ദിച്ചീടും
വേഗം ചേർന്നുപോകും ദൂതോരോപ്പമായ്(2)
1 കണ്ണിമക്കുന്നതിനിടയിൽ
രൂപാന്തരം പ്രാപിച്ചീടും ഞാൻ (2)
മൺ ദേഹം വിട്ടു വീണ്മായ ദേഹം പൂണ്ടു ഞാൻ
വെണ്മ വസ്ത്രമുള്ള കൂട്ടത്തിൽ ചേരും(2);-
2 വാനഗോളങ്ങളെ താണ്ടി ഞാൻ
പോയിടുന്നതോർത്തിടുമ്പോൾ(2)
പ്രാണ നാഥാ ആശയാൽ നിറഞ്ഞിടുന്നു
ദ്യോവിലുള്ളൻ ഗേഹം കാണുവാൻ(2);-
3 സൂര്യനെപ്പോൽ ശോഭിച്ചീടും ഞാൻ
അന്ന് തന്മുഖം കണ്ടാനന്ദിച്ചീടും(2)
എന്നും ആഹ്ലാദിച്ചീടും നിത്യം സ്തുതി പാടിടും
എന്നെ വീണ്ടെടുത്ത നാഥൻ സവിധേ(2);-