Malayalam Hymn
Yeshu raajan meghattheril dootharumaay
Yeshu raajan meghattheril dootharumaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശു രാജൻ മേഘത്തേരിൽ ദൂതരുമായ്
വന്നീടുന്ന സുദിനം ആസന്നമായ്
വിശുദ്ധയ മണവാട്ടി പോകാറായ്
ഈ പാരിലെ വാസം എല്ലാം തീരാറായ്
ഒരുങ്ങീടുക നാം ഒരുങ്ങീടുക
സീയോൻ യാത്രയ്ക്കായ് ഒരുങ്ങീടുക
ഈ - മായാപുരി വിടാൻ ഒരുങ്ങീടുക
വിൺതേജസ്സിൽ വാഴുവാൻ ഒരുങ്ങീടുക
2 കർത്തകാഹളം വാനിൽ മുഴങ്ങീടുമ്പോൾ
കർത്തനിൻ രക്തം കൊണ്ടു കഴുകപ്പെട്ടോർ
തിരുസവിധേ വേഗം ചേർന്നീടുമേ
തിരുപ്രഭയാൽ ഞാനും വിളങ്ങീടുമേ;-
3 ലോക ഇമ്പങ്ങൾ ഒന്നും ശാശ്വതമല്ല
ലോകമോഹങ്ങൾ എല്ലാം വെറുത്തീടുക
ലോകരിൻ ദൃഷ്ടികൾ ഗ്രഹിച്ചീടത്തതാം
ലോഭമില്ല പ്രതിഫലം നമുക്കുണ്ടല്ലോ;-
4 മണവാളന്റെ വാന വരവതിങ്കൽ
മണവാട്ടിയായ് ഞാനും കാണും അന്നാളിൽ
മഹിമയോടെ മഹത്ത്വത്തിൽ വാഴുമന്നാളിൽ
മഹിമയുള്ള മാലോകരുടെ മദ്ധ്യത്തിൽ;-