Malayalam Hymn
Seeyon manalane shalemin priyane
Seeyon manalane shalemin priyane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സീയോൻ മണാളനെ ശാലേമിൻ പ്രിയനെ
നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ
എന്നെത്തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽ
വന്നു വാഴുവാൻ
പരനേ നിൻ വരവേതു നേരത്തെന്നു
അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ
അനുനിമിഷവും അതികുതുകമായ്
നോക്കി പാർക്കും ഞാൻ;- സീയോൻ...
കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു ഞാൻ
പോയ് മറയുമേ പോയ് മറയുമേ
കണ്ണിമയ് ക്കും നൊടിനേരത്തു ചേരുമേ
വിൺപുരിയതിൽ;- സീയോൻ...
സഭയാം കാന്തയെ ചേർക്കുന്നനേരത്തു
എന്താനന്ദമേ എന്താനന്ദമേ
പ്രിയന്റെ മാർവ്വിൽ ഞാൻ ചാരും
സമയത്തു പരമാനന്ദമേ;- സീയോൻ...
കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ
ആ മഹൽ സന്തോഷ ശോഭന നാളതിൽ
ഞാനും കാണുമേ;- സീയോൻ...