Shalemin rajan daivakumaran

Malayalam Hymn

Shalemin rajan daivakumaran

Shalemin rajan daivakumaran lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശാലേമിൻ രാജൻ ദൈവകുമാരൻ മഹിമയിൽ വന്നിടറായ് കാത്തുകാത്തിരിക്കുന്ന മണവാട്ടിക്കായ് കോടി കോടി ദൂതർ മദ്ധ്യത്തിൽ നാം ആ... ആ... ആ... കാണും മനോഹര മൽപ്രിയനെ ദുഃഖമെല്ലാം മറന്നാന്ദിക്കാം... ശാലേമിൻ... 1 എൻ വിലാപം പോക്കി നൃത്തമേകീടുമെൻ രട്ടഴിച്ചവനഖിലം സന്തോഷം നൽകുവർണ്ണ്യമായി എൻ വഴി കുറവുകൾ തീർക്കുമവൻ ആ... ആ... ആ... മാൻപേടയ്ക്കുത്തമ ശക്തി നൽകി- യശ്ശേഷിക്കും തേജോ പൂർണതയിൽ... ശാലേമിൻ... 2 എനിക്കെതിരെ ശത്രു ഗണം ഗണമായി അണി നിരന്നീടുകിലും ലേശവും ഭയമെന്യേയാക്ഷണത്തിൽ ആത്മാവിന്നത്യന്ത ശക്തിയാൽ ഞാൻ... ആ... ആ... ആ... ശത്രുവിൻ നേരേ പാഞ്ഞു ചെല്ലും ജയക്കൊടിയുയർത്തി ആർപ്പിടുമേ.... ശാലേമിൻ... 3 ഒരു നദിയുണ്ടെന്നേ ആശ്വസിപ്പിപ്പാൻ അവയിൽ സതൃപ്തിയായി ഞാൻ പാനം ചെയ്യും പ്രതിനിമിഷം തോറും നീന്തിക്കളിക്കും പ്രമോദമായി ഞാൻ ആ... ആ... ആ... നിത്യ പ്രഭാതമുദിക്കും വരെ ലോക സുഖങ്ങളെ വെറുത്തുക്കൊണ്ട്... ശാലേമിൻ... 4 ജീവിത പോർക്കള മേടുകൾ കയറി സന്ദേശമുരച്ചിടും ഞാൻ ത്യാഗസന്നദ്ധമാം പ്രതീക്ഷയോടെ തീയിൽ നിന്നു ചില ദേഹികളെ ആ... ആ... ആ... രക്ഷിക്കാനാവോളം പരിശ്രമിച്ചു പരിലസിക്കും പരിപാവനമായി ശാലേമിൻ... 5 ചെലവിടുമവസാന പൈസ കൂടെന്റെ മണവാളൻ വരവോളം ക്രൂശിൻ സന്ദേശമുരച്ചീടുവാൻ പ്രതിഫലമേകുമെൻ പ്രാണപ്രിയൻ ആ... ആ... ആ... പ്രഭ കലർന്നാശിഷം പകരുമെന്നിൽ പലരിലുമധികമായി പരിലസിപ്പാൻ ശാലേമിൻ... 6 വിശ്രമിക്കും ഞാൻ നവയെരുശാലേം മാളിക മേടകളിൽ ഭംഗമല്പം പോലും വന്നിടാതെ നിത്യ നിത്യായുഗം പ്രീയനുമായി ആ... ആ... ആ... സമ്മേളിപ്പാനാർത്തി പൂണ്ടിടുന്നെൻ കൺകളാൽ കണ്ടുകൊണ്ടാനന്ദിപ്പാൻ ശാലേമിൻ...

Related Songs