Heena manu jananm edutha Yeshu rajan

Malayalam Hymn

Heena manu jananm edutha Yeshu rajan

Heena manu jananm edutha Yeshu rajan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹീനമനുജനനമെടുത്ത യേശുരാജൻ നിൻ സമീപേ നിൽപൂ ഏറ്റുകൊള്ളവനെ തള്ളാതെ 1 കൈകളിൽ കാൽകളിൽ ആണികൾ തറച്ചു മുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽ നിന്ദയും ദുഷിയും പീഡയും സഹിച്ചു ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ് കരുണയായ് നിന്നെ വിളിച്ചിടുന്നു;- 2 തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെ ദാഹം തീർക്കുവാൻ ജലവുമില്ലാതെ ആശ്വാസം പറവാൻ ആരും തന്നില്ലാതെ അരുമ രക്ഷകൻ ഏകനായ് മരിച്ചു ആ പാടുകൾ നിൻ രക്ഷയ്ക്കേ;- 3 അവൻ മരണത്താൽ സാത്താന്റെ തല തകർത്തു തന്റെ രക്തത്താൽ പാപക്കറകൾ നീക്കി നിന്റെ വ്യാധിയും വേദനയും നീക്കുവാൻ നിന്റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻ കുരിശിൽ ജയിച്ചെല്ലാറ്റെയും;- 4 മായാലോകത്തെ തെല്ലുമേ നമ്പാതെ മാനവമാനസം ആകവേ മാറുമേ മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽ നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം ആശയോടു നീ വന്നിടുക;- 5 ഇനിയും താമസമാകുമോ മകനേ അൻപിൻ യേശുവിങ്കൽ കടന്നുവരുവാൻ ഈ ഉലകം തരാതുള്ള സമാധാനത്തെ ഇന്നു നിനക്കു തരുവാനായി കാത്തിടുന്നു അൻപിനേശു വിളിച്ചിടുന്നു;-

Related Songs