Bhavanam nathhan paniyunnillel

Malayalam Hymn

Bhavanam nathhan paniyunnillel

Bhavanam nathhan paniyunnillel lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭവനം നാഥൻ പണിയുന്നില്ലേൽ ഫലശൂന്യമല്ലോ എൻ അദ്ധ്വാനം നഗരം നാഥൻ കാക്കുന്നില്ലേൽ കാവൽക്കാരനും വ്യർത്ഥം കാത്തിരി‍പ്പെന്നെന്നെന്നും വ്യർത്ഥം ഭവനം പണിയുന്ന നാഥാ ഫലമേകണേ ദിവ്യ നാഥാ(2) 2 കർത്താവു നൽകും ദാനങ്ങളല്ലോ ആരോഗ്യ പൂർണ്ണരാം മക്കൾ കർത്താവു നൽകും സമ്മാനമല്ലോ അമ്മ തൻ ഉദരഫലങ്ങൾ;- ഭവനം... 3 യൗവനകാലേ ജനിക്കുന്ന മക്കൾ യോദ്ധാവു പേറും അസ്ത്രം പോൽ അവരെകൊണ്ടാവനാഴി നിറയ് ക്കും മനുജൻ ഭാഗ്യവാൻ;- ഭവനം...

Related Songs