Malayalam Hymn
Karthan vannidum mekhamathil namme
Karthan vannidum mekhamathil namme lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കർത്തൻ വന്നീടും മേഘമതിൽ
നമ്മെ ചേർത്തിടും തന്നരികിൽ(2)
സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ
നാം പറന്നീടുമേ വാനിൽ (2)
എന്തു സന്തോഷമാണവിടെ
എന്തോരാനന്ദമാണവിടെ
മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ
വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾ
2 തങ്ക നിർമ്മിതമാം ഭവനം താതൻ
ഒരുക്കുന്നു തൻ മക്കൾക്കായി (2)
തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം
ചെയ്തതപോൽ വാക്കുമാറാത്തവനായ (2)
3 കണ്ണീരില്ലാത്ത രാജ്യത്തിൽ നാം
എണ്ണിതീരാത്ത ദൂതരുമായ (2)
വാഴും നിത്യ നിത്യ യുഗം രാജാധിരാജന്റെ
നിർമ്മല കാന്തയായി(2)