Ennu nee vannidum ente priya thava

Malayalam Hymn

Ennu nee vannidum ente priya thava

Ennu nee vannidum ente priya thava lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നു നീ വന്നീടുമെന്റെ പ്രിയാ തവ പൊൻമുഖം ഞാനൊന്നു കണ്ടീടുവാൻ എത്രകാലം ഞങ്ങൾ കാത്തിരുന്നീടണം യാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേ 1 ഈശനാമൂലനങ്ങൂറ്റമടിക്കുന്ന- ക്ലേശസമുദ്രമാണീയുലകം ആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കി ക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നു 2 ഈ ലോകസൂര്യന്റെ ഘോരകിരണങ്ങൾ- മാലേ-കിടന്നതു കാണുന്നില്ലേ പാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾ ക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നു 3 എണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ- കണ്ണീരൊലിപ്പിച്ചു നിന്റെ വൃതർ ചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടു ആടലേതുമില്ലേ ദേവകുമാരകാ;- എന്നു 4 മേഘാരൂഢനായി നാകലോകെനിന്നു ആദിത്യ കാന്തിയതും കൂടവേ കാഹളനാദവും മിന്നലുമാർപ്പുമായ് ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നു 5 മാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻ കാൽവറിക്കുന്നിലങ്ങേറിയോനേ പൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരു മുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നു 6 മൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞ സ്നേഹസ്വരൂപനാം പ്രാണനാഥാ നിന്റെ മണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു

Related Songs