Ennu vannidum priya ennu vannedum

Malayalam Hymn

Ennu vannidum priya ennu vannedum

Ennu vannidum priya ennu vannedum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നു വന്നിടും പ്രിയ എന്നു വന്നിടും കൺകൾ കൊതിച്ചീടുന്നേ ചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെ വെമ്പിടുന്നു നിൻ മുഖം കണ്ടീടാൻ 1 ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2) കൊടുങ്കാറ്റിനെ ശാന്തമാക്കി എന്റെ ജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു.. 2 ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2) നിനക്കുവേണ്ടി അന്ത്യത്തോളവും എന്റെ ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു.. 3 വേദനയലുള്ളം നീറിയ നേരത്തു ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2) മാർവ്വിലണച്ചു കണ്ണീർതുടച്ച മന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..

Related Songs