En priya ninne njaan ennu kaanum

Malayalam Hymn

En priya ninne njaan ennu kaanum

En priya ninne njaan ennu kaanum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും പൊൻമുഖം ഞാനെന്നു കാണും വാനിൽ വന്നന്തികേ എന്നു ചേർക്കും വൻ വിനകൾ എന്നു തീരും 1 മന്ദിരം നീ തീർത്തു വേഗം വന്നു ചാരേ ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നു എന്നു നീ വന്നിടും യേശു നാഥാ നിൻമുഖം ഞാനെന്നു കാണും 2 വീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്റെ പ്രിയൻ എന്നുമെൻ ഞാനവന്റേതെന്നുമെന്നും ലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലും ജീവിതേശാ! നീ മതിയേ 3 ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽ മന്നിതിൽ ജീവിക്കും കാലമെല്ലാം നിന്നെ മാത്രം സേവിക്കും ഞാൻ 4 ലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട നിൻജനത്തിൻ കഷ്ടം മാത്രം എൻ പ്രമോദം നിൻമഹാ പ്രേമത്തിൻ തീയണയ്ക്കാൻ മന്നിലില്ല വൻ പ്രളയം 5 സ്വർഗ്ഗനാട്ടിൽ വന്നിടുമ്പോൾ എൻ ഹൃദയം ആർത്തിയോടെ ചുറ്റും നോക്കും നിന്നെക്കാണ്മാൻ പാടെഴും കാൽകരം കണ്ടിടുമ്പോൾ വീണിടും ഞാൻ നിന്റെ മുമ്പിൽ യേശു എൻ ഉള്ളത്തിൽ- എന്ന രീതി

Related Songs