Malayalam Hymn
Eppol nin ponmukham njaan kaanum
Eppol nin ponmukham njaan kaanum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണും
അപ്പോഴെൻ ക്ലേശങ്ങളഖിലം നീങ്ങും (2)
പാരിതിൻ ദുരിതങ്ങൾ ആകെ മറന്നു
യേശുവേ തിരുമുൻപിൽ ഞാൻ (2)
ആനന്ദമായി ജയഗീതം പാടും
ഹാ എത്ര ഉല്ലാസമേ - സദാ (2)
താമസമോ വരവിന് എൻ കാന്തനേ
താമസമോ വരവിന് (2)
എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണം (2)
1 മുത്തുമണികളാൽ നിർമ്മിതമാം
പുത്തൻ യെരുശലേം ഉത്തുംഗസൗധം (2)
എന്നങ്ങു ചെന്നു എൻ കണ്ണാൽ കാണും
അതെന്റെ കാംക്ഷയത്രേ (2)
താതന്റെ സന്നിധൗ വാസമെനിക്ക്
ഹാ എത്ര മോദമത് - എന്നും (2)
2 സ്പടികതുല്യ സ്വർണ്ണ തെരുവും
ശുഭ്ര ജീവ-ജലം ഒഴുകും നദിയും (2)
പുതുഫലം തരും ജീവതരുവും
ദൈവ സിംഹാസനവും (2)
വിവിധ കിരീടങ്ങളുമുണ്ടവിടെ
ഇവ എന്നവകാശമേ - നിത്യ (2)
3 ഭൗമീകമാമെൻ ദേഹം അഴിഞ്ഞ്
സ്വർഗ്ഗീയഗേഹം മീതെ ധരിച്ചു ഞാൻ (2)
അമർത്ത്യനായ് നിത്യ വീട്ടിൽ വസിപ്പാൻ
ഞരങ്ങുന്നേ എന്നുള്ളിൽ (2)
നീതിയിൻ പ്രവ്യത്തികൾ അന്നു എനിക്ക്
ശുഭ്ര വസ്ത്രമായ് മാറിടും - എൻ്റെ (2)
4 എൻ മണാളാ നിൻ നാമം നിമിത്തം
സഹിക്കും നിന്ദ, പ്രയാസമഖിലം (2)
സീയോനിൻ വീണയിൻനാദം പോലെ
ധ്വനിക്കും മാധുര്യമായി (2)
എന്നാത്മ നങ്കൂരമീ പ്രത്യാശ
തെല്ലും ലജ്ജിക്കില്ല ഞാൻ - പ്രിയ (2)