Yerushalemen imba veede eppol njaan

Malayalam Hymn

Yerushalemen imba veede eppol njaan

Yerushalemen imba veede eppol njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരും ധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും? 1 ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേ ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!;- 2 രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ! ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ;- 3 രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ! പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!;- 4 യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും! പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും;- 5 ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാം കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ;- 6 ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെ പോവതും ഈരാറുവൃക്ഷം നില്പതും മോടി;- 7 ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടി നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി;- 8 യെരുശലേമിൽ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ വരും വരെയും അരികിൽ ഭവാൻ ഇരിക്കെണം നാഥാ;-

Related Songs