Malayalam Hymn
Aa thirumarvil maranju njaan
Aa thirumarvil maranju njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആ തിരുമാർവ്വിൽ മറഞ്ഞു ഞാൻ
എൻ ക്ലേശമൊക്കെയും മറന്നു ഞാൻ
തൻ നിണത്താലെന്നെ കഴുകി തൻ
പുത്രനാക്കിയതാശ്ചര്യമേ തൻ
പുത്രനാക്കിയതാശ്ചര്യമേ
കരകാണാതലഞ്ഞ എൻ ജീവിത നൗകയെ
കരയോടടുപ്പിച്ച നസ്രായനെ
നിന്നെ പിരിഞ്ഞിടുവാനാകുമോ
നിന്നെ വിട്ടകന്നിടുവാനാകുമോ
ഓരോ ദിനവുമെൻ മാനസം നിന്നിലേയ്ക്
ചേർന്നിടുന്നു നാഥനേ
ഈ ലോക ഭാഗ്യവും സുഖങ്ങളും
വിട്ടു ഞാനണയുന്നു സന്നിധേ
ഒരു ദിനമെൻ നാഥനെ കണ്ടിടുമെന്നുടെ
കണ്ണാൽ .തൻ മാർവ്വോടു ചേരുന്ന സുദിനം
അന്നു തീരുമെന്നുടെ
കണ്ണുനീരും വേദനകളും