Malayalam Hymn
Aanandicharthidum njaan puthuge
Aanandicharthidum njaan puthuge lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആനന്ദിച്ചാർത്തിടും ഞാൻ
പുതുഗീതങ്ങൾ പാടിടും ഞാൻ
ചെയ്ത വൻ കൃപകൾക്കായി
അനുദിനം സ്തുതിച്ചീടും ഞാൻ
കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ
കരുണകളോർത്തു ഞാൻ പാടിടുമെ(2)
ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും
അനുദിനമവനെന്നെ വിടുവിക്കുമെ;-
ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ
വാത്സല്യമോർത്തു ഞാൻ പാടിടുമേ(2)
രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ
സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ;-
മാലിന്യമേശാതെ പാലിക്കും കർത്തൻതൻ
സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2)
രാജാധി രാജനാം കർത്തനെ കാണുവാൻ
നാളുകളെണ്ണി ഞാൻ പാർത്തിടുമേ;-