Kanum njaaneshuvin ponmukham

Malayalam Hymn

Kanum njaaneshuvin ponmukham

Kanum njaaneshuvin ponmukham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാണും ഞാനേശുവിൻ പൊൻമുഖം ഒരുനാൾ വിണ്ണിൽ മഹോന്നതനായി ജീവിക്കുംനാഥൻ തേജസിന്മേൽതേജസ്സുള്ള എൻ മണവാളനാം സുന്ദര രക്ഷകൻ യേശുവിനെ യേശു വന്നിടും പൊന്നേശു വന്നിടും യേശുരാജൻ വീണ്ടു ഭൂവിൽ വന്നിടും 1 തള്ളുന്നു എന്നെ ഈ ലോകം ദിനവും മുൻവിധി നൽകുന്നു ഓരോ നിമിഷം തള്ളുകില്ലെന്നുരച്ചവൻ തള്ളയെക്കാൾ എന്നെ താങ്ങിടുന്നനുദിനം നടത്തിടുന്നു;- യേശു... 2 സഹതാപം കാണിപ്പാൻ ആരുമില്ലെങ്കിലും സകലവും പ്രതികൂലമായി തീർന്നാലും സകലരും കൈവെടിഞ്ഞ കാൽവറിനാഥൻ സഹായകനവനെന്നെ കരുതിടുമെ;- യേശു... 3 വേദന നൽകുന്ന മരുഭൂമി യാത്ര വേഗത്തിൽ തീർന്നിടും വിണ്ണിൽ ഞാൻഎത്തും സ്നേഹിതരും സോദരരും ഇന്നെനിക്കു നൽകും ഹൃദയത്തിൻ മുറിവുകൾ മറന്നിടും ഞാൻ;- യേശു... 4 കാണുന്നു ഞാൻ എന്നും കാൽവറി ക്രൂശിൽ കഷ്ടത സഹിച്ചയെൻ കർത്തനെ മാത്രം കാരിരുമ്പിൻ കഠിനമാം മർദ്ദനങ്ങളേറ്റ കണ്ണുനീർ വാർത്ത എൻരക്ഷകനെ;- യേശു...

Related Songs