Pokayilla nathhaa ninne vittu njaan

Malayalam Hymn

Pokayilla nathhaa ninne vittu njaan

Pokayilla nathhaa ninne vittu njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ ഈ മരു യാത്രയിൽ ക്ലേശങ്ങളിൽ; നിന്റെ കാൽ ചുവട്ടിൽ തന്നെ ഞാൻ കിടന്നിടും നിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാൻ(2) പാടും ഞാൻ ആ നവ്യ ഗാനം ശോഭയേറും തീരത്തു ഞാൻ പാടുമേ പാടും ഞാൻ ആ നവ്യ ഗാനം ശുദ്ധരോടൊത്തു ഞാൻ പാടുമേ 2 എഴുമടങ്ങായ ഘോര ചൂളയിൽ ശത്രു എന്നെ ശക്തിയായ് തള്ളുമ്പോൾ; നാലമനായ് എന്നും നിന്നെ കാണും ഞാൻ തീയിൽ കൂടി യാത്ര ചെയ്യും സഖിയായ്(2);- പാടും... 3 യാത്ര എന്നു തീരുമോ എൻ രക്ഷകാ ഭാരങ്ങൾ തീർന്നു വിശ്രമിക്കുവാൻ; പാരിതിൽ ക്ലേശങ്ങൾ മറന്നു ഞാൻ തേജസ്സിൽ നിന്നൊടൊത്തു വാഴുവാൻ(2);- പാടും... 4 കാഹളത്തിൻ നാദം എന്നു കേൾക്കുമോ എൻ പ്രിയാ നിന്നെ എതിരേൽക്കുവാൻ; കോമളമാം നിന്റെ മുഖം കണ്ടു ഞാൻ നിത്യം നിത്യം ആനന്ദിക്കുവൻ(2);- പാടും...

Related Songs