Malayalam Hymn
Shree yeshu nathhaa thirukaarunyatthaal njaan
Shree yeshu nathhaa thirukaarunyatthaal njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ശ്രീയേശു നാഥാ തിരുകാരുണ്യത്താൽ ഞാൻ
വാഴുന്നി ഭൂമിയിൽ ബഹുമോദാൽ
ഈശാ നിൻ നല്ല നാമത്തിനു നിത്യമായി
പാടിടും ഞാൻ സ്തുതി സ്തോത്രം
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂ ഹാലേലൂയാ
നായകാ ജാതിയിൽ നിന്നുള്ള പാപി ഞാൻ
ഏതും പ്രശംസ ഇല്ലയെ
ദൂരെ ഞാൻ പാർത്ത കാലം തേടി വന്നു നീ
തന്നു നിൻ നീതി ദൈവമേ;- ഹാലേലൂയാ...
കർത്തനെ പ്രാകാരത്തിൽ പോലും നിൽക്കുവാൻ
സ്വൽപവും പ്രാപ്തി ഇല്ലായേ
നിറുത്തി കൃപാസനത്തിൻ മുൻപിൽ അത്ഭുതം
വാഴ്ത്തിടും ഞാൻ വാഴ്ത്തി പാടി;- ഹാലേലൂയാ...
രക്ഷകനെ നീ വീണ്ടും മേഘത്തേരിൻ മേൽ
വന്നിടുന്ന കാഴ്ച കാണ്മാൻ
നോക്കി പാർത്തിടുന്നു ആശയോടെ ഈശാ
വന്നാലും വന്നാലും നാഥാ;- ഹാലേലൂയാ...