Malayalam Hymn
Enikkay mariccha yeshu nathhaa
Enikkay mariccha yeshu nathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എനിക്കായ് മരിച്ച യേശുനാഥാ
എനിക്കായ് സഹിച്ച പ്രാണപ്രിയാ
നീ മാത്രം എൻ രക്ഷ നീ മാത്രം എൻ ആശ
നിൻ പാദ പീഠം എൻ ആനന്ദമെ (2)
വഴി ഏതെന്നറിയാതെ ഗതി തെറ്റി നടക്കുമ്പോൾ
പുതുവഴി കാട്ടിയ യേശുനാഥ
വഴി സത്യം ജീവനും കോട്ടയും നീയെ
പതറാതെ നടത്തീടുക (2)
ചേറ്റിൽ ഞാൻ കിടന്നപ്പോൾ തിരുക്കരം പിടിച്ചെന്നെ
ആശ്ലേഷിച്ചണച്ച എൻ യേശുനാഥാ
അഗതിയ്ക്ക് ശരണവും ആശ്വാസവും നീയെ
പരിപാലിച്ചണച്ചീടുക;- എനിക്കായ്…