Malayalam Hymn
Ennu vannidumen yeshu nathhaa
Ennu vannidumen yeshu nathhaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നു വന്നിടുമെൻ യേശുനാഥാ
നോക്കി നോക്കി കൺകൾ മങ്ങുന്നേ (2)
ജീവൻ തന്ന സ്നേഹമതോർക്കുമ്പോൾ (2)
ഇഹത്തിലെ കഷ്ടത സാരമില്ല (2)
1 പരദേശിയാണു ഞാൻ പരനേ ഈ ഉലകത്തിൽ
പാരിലെ കഷ്ടം ഞൊടിനേരമത്രേ (2)
കാൽവറിയിലെ സ്നേഹമതോർക്കുമ്പോൾ (2)
പരനേ ഈ നിന്ദ സാരമില്ല (2);- എന്നു...
2 സ്വർപ്പുരിയിലെ വാസം ഓർക്കുമ്പോൾ
ഇഹത്തിലെ ക്ലേശങ്ങൾ സാരമില്ല (2)
നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം (2)
പരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽ(2);- എന്നു...
3 തങ്കനിർമ്മിതമാം ശോഭനവീഥിയിൽ
നിത്യായുഗങ്ങൾ പാർത്തിടുവാനായ് (2)
കൈവിടില്ലെന്നെ കാന്താ നിൻ വരവിൽ (2)
ചേർത്തിടുമെ നിൻ രാജ്യമതിൽ (2);- എന്നു...