Malayalam Hymn
Krupa mathi yeshu nathhaa
Krupa mathi yeshu nathhaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപമതി യേശു നാഥാ
തവകൃപമതി ഇന്നുമെന്നും
ബലഹീന വേളകളിൽ
ബലം നൽകും കൃപമതിയേ
കൃപയാൽ പുതുജീവൻ നൽകി
കൃപയാൽ എന്നെ സൗഖ്യമാക്കി
കൃപയാൽ എന്നെ തെരഞ്ഞെടുത്തു
കൃപയാൽ എന്നും നടത്തീടുന്നു
നിലയ്ക്കാത്ത വേദനകൾ
നിനയാത്ത നേരങ്ങളിൽ
നീങ്ങിപ്പോകും തവ കൃപയാൽ
നിന്റെ കൃപ എത്ര അത്ഭുതമേ
മദ്ധ്യവാനിൽ വന്നീടുമ്പോൾ
മഹാശബ്ദം കേട്ടീടുമ്പോൾ
മമ കൺകൾ കണ്ടീടുമേ
മഹാ കൃപയാൽ ചേർത്തീടുമേ