En priya rakshakane ninne kanman

Malayalam Hymn

En priya rakshakane ninne kanman

En priya rakshakane ninne kanman lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻപ്രിയരക്ഷകനേ! നിന്നെ കാണ്മാൻ വാഞ്ഛയാൽ കാത്തിടുന്നു ഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓർക്കുമ്പോൾ ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ 1 താതൻ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാൻ നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാൻ പാർത്തിടുന്നു എന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻ എന്നു നീ വന്നിടും എന്നാശ തീർത്തിടും;- 2 വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാൻ തൻ സഭയെ വാനിലെടുത്തിടുവാൻ തന്നോടു കൂടൊന്നിച്ചിരുത്തിടുവാൻ വേഗം നീ വന്നിടാമെന്നുര ചെയ്തിട്ടു താമസമെന്തഹോ ആനന്ദവല്ലഭാ;- 3 ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം എങ്ങനെ വർണ്ണിച്ചിടാം വെണ്മയോടു ചുവപ്പും കലർന്നുള്ളോൻ ലക്ഷങ്ങളിലുത്തമൻ നീ മഹാ സുന്ദരൻ ആഗ്രഹിക്കത്തക്കോൻ നീ മതിയേ എനിക്കെന്നേക്കും നിശ്ചയം;- 4 പ്രേമം നിന്നോടധികം തോന്നുമാറെൻ നാവു രുചിച്ചിടുന്നു നാമമതി മധുരം തേൻകട്ടയെക്കാളുമതി മധുരം നീ എന്റെ രക്ഷകൻ വീണ്ടെടുത്തോനെന്നെ നീ എനിക്കുള്ളവൻ ഞാൻ നിനക്കുള്ളവൻ;- 5 നിന്നെ വർണ്ണിച്ചീടുവാൻ എനിക്കെന്റെ നാവാൽ കഴിവില്ലല്ലോ നിൻ ശിരസ്സോ തങ്കംപോൽ മനോഹരഗാത്രമതും ശോഭനം നിൻ മഹാസൗന്ദര്യം എന്നുടെ ഹൃദയേ മേന്മയ്ക്കായ് കാണുവാനാശയെനിക്കേറെ;-

Related Songs