Ente priya rakshakane ninnekkandiduvaan

Malayalam Hymn

Ente priya rakshakane ninnekkandiduvaan

Ente priya rakshakane ninnekkandiduvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു കാത്തിടുന്നു കാത്തിടുന്നു എന്റെ രക്ഷകനെ വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും 2 ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;- 3 ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;- 4 രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;- 5 നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം; 6 മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ ക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം;- 7ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്ന വിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ;- 8 ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചു ക്രിസ്തനുമായി വാണീടുവാൻ ഒരുങ്ങി കാത്തിരിക്കാം;- സർവ്വലോക സൃഷ്ടിതാവെ - എന്ന രീതി

Related Songs