Vazhthidum njaan ente rakshakane

Malayalam Hymn

Vazhthidum njaan ente rakshakane

Vazhthidum njaan ente rakshakane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയിന്നും സ്തോത്രം ചെയ്യും തന്റെ വൻ കൃപയ്ക്കായ് 2 ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീ ആഴ്ച മുഴുവനും കാത്തതിനാൽ 3 വീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നു കാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽ 4 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം നിന്നെ ആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽ 5 ഇമ്പമോടിന്നിതാ നിൻ മക്കളൊന്നിച്ചു തുമ്പമെന്യേ നിന്നെ കുമ്പിടുന്നു 6 ശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ് വാനെന്നെ പാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾ 7 താഴ്ചയിൽനിന്നും പുകഴ്ച വരുത്തിയ വാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾ 8 നാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ- ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ

Related Songs