Krushumeduthu njaan yeshu rakshakane

Malayalam Hymn

Krushumeduthu njaan yeshu rakshakane

Krushumeduthu njaan yeshu rakshakane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ ക്ലേശങ്ങൾ വന്നാലും പിൻചെല്ലമേ എൻ കൂശുമെടുത്തു ഞാൻ 1 ദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽ തൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തു എക്കാലവും എന്നെ നടത്തുമേ;- 2 ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലും വേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട- മുണ്ടെനിക്കു ചാരി വിശമിപ്പാൻ;- 3 എൻ ജീവവഴികളിൽ ആപത്തു നാളുകളിൽ എന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻ എന്നേശു രക്ഷകൻ മതിയല്ലൊ!;- 4 ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെ മൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ് ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;- 5 കർത്താവിൻ സന്നിധിയിൽ എത്തും പ്രഭാതത്തിൽ ഞാൻ കണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നും നിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-

Related Songs