Vazhtheedum njaan ente rakshakane

Malayalam Hymn

Vazhtheedum njaan ente rakshakane

Vazhtheedum njaan ente rakshakane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നും അല്ലൽപെടാതെന്നെ കാത്തവനെ 1 ക്ഷോണിതലേ ഏറും ശോധനയാൽ മനം തീരെ തളർന്നീടിലും ഖേദമില്ല ഏറുന്നുണ്ടെന്നുഞാൻ കാണുന്നുള്ളാൽ തങ്ക കിരീടത്തിൽ മുത്തുകളും;- വാഴ്ത്തീ… 2 ഓർത്താലെന്തുള്ളൂ ഞാൻ എന്നിൽ അൻപാർന്നിടാൻ സർവ്വേശ്വരനാമെന്റെ തമ്പുരാനേ ഉന്നതം നീ വെടിഞ്ഞീ ധരയിൽ വന്നു ദോഷിയാം എന്നെയും വീണ്ടെടുപ്പാൻ;- വാഴ്ത്തീ… 3 ക്രൂശു ചുമന്നതും പാരം തളർന്നതും ഭാരം എങ്കൽ നിന്നും നീക്കീടുവാൻ ചങ്കു പിളർന്നതും കൈകാൽ മുറിഞ്ഞതും എന്നെ പിതാവിങ്കൽ ചേർപ്പതിനായ്;- വാഴത്തീ...

Related Songs