Malayalam Hymn
Daivame en daivame
Daivame en daivame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവമേ എൻ ദൈവമേ
നിലവിളിച്ചങ്ങേ സവിധേ വരുന്നേ
പിഴവുകളെയൊന്നും ഓർത്തിടാതെ
കരുണ ചെയ്തീടണമേ എന്നിൽ
ദൈവകുഞ്ഞാടേ നിജരുധിരത്താലെന്റെ
പാപമഖിലം കഴുകിയെങ്കിലും അന്യനായ് വീണ്ടും
ഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു
നീചപാപങ്ങൾ അറിവോടെ ചെയ്തു ഞാൻ
ചെയ്യേണ്ടവ ചെയ്തിടാതെ നിന്നിൽ നിന്നകന്നു
ഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു
പാപബോധവുമായ് തിരുസവിധേ ഞാൻ വരുന്നു
വീണ്ടെടുപ്പിൻ അനുഭവത്തെ വീണ്ടും പകർന്നു തരൂ
ഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു