Malayalam Hymn
Oh daivame raajaadi
Oh daivame raajaadi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഓ ദൈവമേ രാജാധിരാജദേവാ
ആദിയന്തം ഇല്ലാ മഹേശനേ
സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ
സാധു ഞാനും വീണു വണങ്ങുന്നേ
അത്യുച്ചത്തിൽ പാടും ഞാൻ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ!(2)
2 സൈന്യങ്ങളിൽ നായകനങ്ങല്ലയോ
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേൽ വീരനാം ദൈവവും നീ
അന്യമില്ലേതും തവ നാമംപോൽ;-
3 അത്യഗാധം ആഴിയനന്തവാനം
താരാജാലം കാനന പർവ്വതം
മാരിവില്ലും താരും തളിരുമെല്ലാം
നിൻമഹത്വം ഘോഷിക്കും സന്തതം;-
4 ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻ
എൻ ദൈവമേ എന്തുള്ളു നീചൻ ഞാൻ
നിൻരുധിരം തന്നെന്നെ വീണ്ടെടുപ്പാൻ
ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ;-