Malayalam Hymn
Swarga nattilen priyanodu koode
Swarga nattilen priyanodu koode lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും നിശ്ചയം
അന്നവിടെ ഞാൻ ദൂതരോടൊത്തു പാടും പാട്ടുകൾ
ഇന്നിവിടെ എൻ നാളുകൾ ഞാൻ എണ്ണി പാർക്കുന്നു
മണവാളനോട് കൂടെ വാഴും കാലം നോക്കി പാർക്കുന്നു
1 ആയിരങ്ങളിൽ സുന്ദരനാം എൻ പ്രിയൻ പൊൻമുഖം
നേരിൽ കാണാൻ ആശയോട് ഞാൻ കാത്തിരിക്കുന്നിതാ
കാലമേറെ ചെല്ലും മുമ്പേ എൻ പ്രിയൻ വന്നിടും
മേഘേ വാനിൽ നാഥനോട് കൂടെ ഞാനും പോയിടും;-
2 ദൂതരോടൊത്തു വാനമേഘത്തിൽ വന്നിടും നായകൻ
കാത്തിരുന്നതാം തൻ വിശുദ്ധരെ ചേർത്തിടും മാർവ്വതിൽ
ഗംഭീര ശബ്ദമാം കാഹളധ്വനികൾ വിണ്ണിൽ മുഴങ്ങുമ്പോൾ
മണ്മറഞ്ഞതാം തൻ വിശുദ്ധർ വിൺമയം ആയിടും;-
3 സ്വച്ഛസ്പടിക തങ്ക നിർമ്മിതമാം നഗരവീഥിയിൽ ഞാൻ
ദൈവത്തിൻ ഭക്തരോടൊത്തു ഗാനം പാടിടും
മണവാട്ടിയായ ഞാൻ കാന്തനോട് കൂടെ നൃത്തം ചെയ്തിടും
കുഞ്ഞാടാം ക്രിസ്തുവോടു കൂടെ വാസം ചെയ്തിടും;-