Vagdatha nattilen vishramamam

Malayalam Hymn

Vagdatha nattilen vishramamam

Vagdatha nattilen vishramamam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം 1 എങ്ങു ഞാൻ പോകുന്നെന്നറിയാതെ തൻവിളി കേട്ടു പോകുന്നു ഞാൻ ഇങ്ങിനിയേതു ഖേദം വന്നാലും പിന്തിരികില്ല പോകുന്നു ഞാൻ;- 2 വിട്ടു ഞാൻ പോന്ന-തൊന്നുമേയോർത്തി- ന്നൊട്ടും മടങ്ങിപ്പോകയില്ല ഉത്തമമായ നിത്യനിക്ഷേപ- മുന്നത നാട്ടിലുണ്ടെനിക്കായ്;- 3 പാപത്തിന്നിമ്പഭോഗം വേണ്ടാഞാൻ പാടുപെടാമെന്നേശുവിന്നായ് മിസ്രയിം സമ്പത്തേതിലുമെന്റെ ക്രിസ്തുവിൻ നിന്ദയെത്ര നന്നാം;- 4 ഒന്നിലുമേ മനം തളരാതീ- മന്നിൽ ഞാൻ യാത്ര ചെയ്തിടുന്നു അന്നന്നു വേണ്ടും മന്നയുണ്ടെന്നും അന്തികത്തിൽ എൻനാഥനുണ്ട്;- 5 ചെങ്കടൽ യോർദ്ദാൻ വറ്റിപ്പോമെല്ലാം വൻയെരിഹോ മതിൽ തകരും വിശ്വാസയാത്രയെ വിലക്കാൻ ഈ വിശ്വത്തിലൊന്നും ശക്തമല്ല;- 6 കണ്ണുനീർ തോരും നിന്ദകൾ തീരും വിണ്ണിലെൻ വീട്ടിൽ ചെന്നുചേരും എണ്ണിക്കൂടാത്ത ശുദ്ധരൊത്തേശു സന്നിധിയിൽ ഞാൻ വാഴമെന്നും;-

Related Songs