Malayalam Hymn
Karthavin bhakthanmaar vagdatha
Karthavin bhakthanmaar vagdatha lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവിൻ ഭക്തന്മാർ വാഗ്ദത്ത നാടതിൽ
എത്തീടുവതിൻ കാലം സമീപമായ്
മാറ്റൊലി കേൾക്കുന്നു വേഗമൊരുങ്ങുക
ആരവാരത്തോടെ വാനിൽ പ്രിയൻ വരും
1 ജീവന്റെ സുവിശേഷം നാടെങ്ങും ഘോഷിച്ചിട്ട-
ക്കരെനാട്ടിൽ ഭക്തരെ ചേർക്കുവാൻ
തെരുവിലും മരുവിലും വഴിയിലും പുഴയിലും
രക്ഷയിൻ സുവിശേഷം നാടെങ്ങും മുഴങ്ങുന്നു;-
2 വിതയും കൊയ്ത്തും ഫലശേഖരവും കഴി-
ഞ്ഞയ്യോ ദൈവമേ രക്ഷിക്കപ്പെട്ടില്ലേ
പരിതാപമോതേണ്ട രക്ഷയിൻ ദൂതുകൾ
ഇന്നു രക്ഷാദിനം പാപി നീ ഓടിവാ;-
3 ഇനിയൊരു നാളതിൽ രക്ഷയിൻ ദൂതുകൾ
കേൾക്കാമെന്നു ചിത്തേ നിനച്ചീടേണ്ട
രക്ഷയെ ഘോഷിക്കും ഭക്തന്മാർ വാഗ്ദത്ത
നാടതിലെത്തിയാൽ ഇങ്ങില്ലെ സന്തോഷം;-
4 ആനന്ദഗാനങ്ങൾ വാനത്തിലെൻ പ്രിയ
കാന്തനോടൊത്തു പാടുവാൻ എന്നുള്ളം
നിത്യം കൊതിച്ചിട്ടീലോകം വെറുത്തു ഞാൻ
സർവ്വേശരാ നിൻവരവു നോക്കി ഞാൻ പാർക്കുന്നു;-