Malayalam Hymn
Karthavin kahalam dhvanichidumpol
Karthavin kahalam dhvanichidumpol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ
കാത്തുകാത്തിരിക്കുമാസുദിനത്തിൽ
കർത്താവിൽ മരിച്ചവർ അക്ഷയരായ്
കർത്തൃ ധ്വനിയാലുയിർക്കുമ്പോൾ
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
എൻ പേരും വിളിക്കും പറന്നുയരും എത്തും
എൻ കർത്തൻ സന്നിധിയിൽ (2)
നാനദിക്കുകളിൽ നിന്നും
വിളിക്കപ്പെടുന്നോരായിരങ്ങൾ
വെൺ നിലയങ്കി ധരിച്ചവരായ്
ഉയിർത്ത് പാരിൽ നിന്നുയരുമ്പോൾ
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
നിരനിരയായ് വരും അവരോടൊത്ത് ഞാൻ
വരവേൽക്കും വല്ലഭനെ(2)
ആകാശഗോള താരഗണങ്ങൾ
താതൻ തേജസ്സിൽ തിളങ്ങിടുമ്പോൾ
വെൺകുരുത്തോലകളേന്തി വിശുദ്ധർ
സ്വർഗ്ഗീയ ഗേഹേ ഗമിക്കുമ്പോൾ
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
ആ പളുങ്കു നദിക്കരെ എനിയ്ക്കായ് പ്രിയൻ
ഒരുക്കിയ വീട്ടിലെത്തും(2)
ആയിരമായിരം വിശുദ്ധരുമായ് ഞാ ൻ
ത്രിയേകനെ സ്വർഗ്ഗേ ആരാധിക്കുമ്പോൾ
മൃതരാം പ്രിയരെ മുഖാമുഖമായ്
കണ്ടു-കണ്ടാ-ഹ്ലാദിക്കുമ്പോൾ(2)
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
എന്നാത്മനാഥൻ ആ പൊൻ ക രങ്ങളാൽ
ആശ്ലേഷിച്ച-നുഗ്രഹിക്കും(2)