Ente karthavin vishwasthatha

Malayalam Hymn

Ente karthavin vishwasthatha

Ente karthavin vishwasthatha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ കർത്താവിൻ വിശ്വസ്തത എത്ര വലുത് അതിനല്പം പോലും മാറ്റമില്ലല്ലോ എന്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്റെ വിശ്വസ്തത മാറിയില്ലല്ലോ അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാധ്യമല്ല അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻ അത് ബലഹീന വേളകളിൽ തികഞ്ഞുവരും എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2) 2 ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടും ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ എന്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽ അങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ;- അങ്ങേ... 3 മാൻപേട നീർത്തോടുകളെ കാംഷിക്കുമ്പോലെ എൻ ഹൃദയം അങ്ങേ വാഞ്ചിച്ചീടുന്നേ എന്റെ കാൽകളിന്മേൽ ബലം അങ്ങു പകരൂ നാഥാ ഉന്നത ഗിരികളിൽ നടന്നിടാൻ;- അങ്ങേ...

Related Songs