Malayalam Hymn
Karthavu njangalkku sangkethama
Karthavu njangalkku sangkethama lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും
ശാശ്വതദൈവമെന്നും എന്നാൽ
ശോഭിക്കും രാവിലെ വാടും പൂവെന്നപോൽ മായുന്നു മന്നിൽ നരൻ
1 മണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ
മന്നിൽ മോദേന വാഴാൻ എന്നാൽ
മന്നിൽ പാപമൂലം മർത്യനായ് തീർന്നവൻ മണ്ണിൽ ലയിച്ചിടുന്നു
2 ശക്തനെന്നാകിലും ഭക്തനെന്നാകിലും
മന്നനെന്നായിടിലുംപാരം
കണ്ണീരോടെ വന്നു വേഗേന തീരുന്നു നിത്യലോകം ചേരുന്നു
3 അന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ
ഞങ്ങൾക്കറിവില്ലതിൽപാരം
ജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണം
4 ബാല്യവും യൗവനകാലവും മായയാം
ഭാഗ്യനാൾ അന്ത്യമാകാംദേവാ!
ജീവിതം ധന്യമായ് കാത്തിടുവാനെന്നും കാരുണ്യമേകിടേണം
5 തോന്നേണമേ സഹതാപമീയേഴയിൽ
ഭാരങ്ങളേറുന്നേരംദേവാ
തൃപ്തരാക്കിടണം നിൻദയയാൽ ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാം
6 ഇന്നു കാണുന്നവൻ നാളെ കാണാതാകാം
ശാശ്വതമല്ലൊന്നുമേഭൂവിൽ
നീ വിളിക്കുന്നേരം ആരറിയും ദേവാ! സ്വസ്ഥത നിൻ സവിധേ
7 ഒന്നുമില്ലാതെ നാം വന്നു, ഭൂവിൽനിന്നും
ഒന്നുമില്ലാതെ പോകുംഎന്നാൽ
കർത്താവിനെന്നപോൽ ചെയ്തതാം നന്മകൾ പിൻചെല്ലും നിത്യതയിൽ
8 കാഹളനാദം ധ്വനിക്കുവോളം ലോകം
നീറുന്നു ദീനതയിൽദേവാ! ആശ്വാസമേകുക
നിൻവാക്കിനാൽ ഞങ്ങൾ ആശ്വാസമുൾക്കൊള്ളുവാൻ
സങ്കീ. 90: എന്തതിശയമേ : എന്ന രീതി