Malayalam Hymn
Ellaa snehathinum ettam yogyan
Ellaa snehathinum ettam yogyan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
നല്ല ദൈവമേ നന്മ സ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി
നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ
2 എന്റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻ
മുഴുവാത്മാവും ഹൃദയവുമായ്
മുഴുമനമോടെയും സർവ്വ ശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയിൽ;-
3 വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻ
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേ
നഷ്ടമാക്കിടാമഖിലവും ഞാൻ;-