Malayalam Hymn
Swargasathoshavum swargeeya vasavum
Swargasathoshavum swargeeya vasavum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും
സകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോ
മഹിമാസനത്തിന്റെ മഹനീയ സന്നിധി
മമ ജീവനെപ്രതി നീ മറന്നുവോ
എൻ പ്രിയനേ നിന്നോടു ചേരുവാൻ
എൻ പ്രാണനെന്നും വാഞ്ചിക്കുന്നേ
നിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻ
എൻ ഹൃദയം ദാഹിക്കുന്നേ
നിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീ
എൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോ
ഈ ദിവ്യ സ്നേഹത്തിന്നാഴമുയരവും
നീളവും വീതിയും ആർ വർണ്ണിച്ചിടും;- എൻ...
എൻ പാപഭാരവും ശാപരോഗങ്ങളും
നിൻ തിരു മേനിമേൽ നീ വഹിച്ചല്ലോ
ആയതിനല്പവും യോഗ്യനല്ലേഴ ഞാൻ
ആശ്വാസ ദായകാ നിൻ കൃപയല്ലോ;-
കുശവനിൻ കയ്യിലെ കളിമണ്ണുപോലവേ
നിൻ തിരു സന്നിധൗ ഞാനിരിക്കുന്നേ
നിൻ മാനപാത്രമായ് നീ മനഞ്ഞീടെണം
എൻ പ്രാണനായകാ നിൻ ഹിതം ചെയ്-വാൻ;- എൻ
പ്രിയനുമായുള്ള വാസം ഞാനോർക്കുമ്പോൾ
ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണുന്നേ
നിർമ്മലനായെന്നെ കാത്തു സൂക്ഷിക്കുവാൻ
ശക്തനായോനിൽ ഞാൻ ആശ്രയിക്കുന്നേ;- എൻ