Malayalam Hymn
Swargeeya bhavanamaanen
Swargeeya bhavanamaanen lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 സ്വർഗ്ഗീയ ഭവനമാണെൻ
വാഞ്ചയും പ്രത്യാശയും
എന്നേശു വീണ്ടും വരും
എന്നേയും ചേർത്തിടുവാൻ
കാഹളം വാനിൽ മുഴങ്ങിടുമ്പോൾ
കർത്താവിൻ മൃതരെല്ലാം ഉയർത്തീടുമേ
വെൺ നിലയങ്കി ധരിച്ചവരായവർ
ഹല്ലേലുയ്യാ ഗീതം പാടീടുമെ
2 ലോകത്തിൻ രക്ഷയ്ക്കായറുക്കപ്പെട്ട
കുഞ്ഞാട്ടിൻ ദർശനം കണ്ടിടുമ്പോൾ
വർണ്ണക്കിരീടങ്ങൾ താഴെവെച്ചാദരാൽ
വന്ദനം ചെയ്യും ഞാൻ രക്ഷകനെ
3 നാഥന്റെ സന്നിധൗ പൂകിടുമ്പോൾ
ജീവകിരീടം അണിയിച്ചീടും
ജീവ ജല നദിക്കരികെ നിൽക്കും ആ
ജീവ വൃക്ഷത്തിൻ ഫലം ഭുജിക്കും