Swarga bhaagyam ethrayogyam aarkku

Malayalam Hymn

Swarga bhaagyam ethrayogyam aarkku

Swarga bhaagyam ethrayogyam aarkku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ! 1 പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി- ക്കെപ്പോഴെന്റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം 2 മുമ്പേ മുമ്പേ പോയിടുന്നോർ ഭാഗ്യമുള്ളവർ മന്നി- ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ 3 ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ 4 രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ- വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ 5 ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്റെ മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ? 6 പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ- ശീഘ്രം എത്തും പറന്നെന്റെ മണവാളൻ സന്നിധൗ

Related Songs