Malayalam Hymn
Bhaagyam pookkum vayal - oh bhaagyame
Bhaagyam pookkum vayal - oh bhaagyame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഓ ഭാഗ്യമേ... മഹാ ഭാഗ്യമേ...
ഓ ഭാഗ്യമേ... മഹാ ഭാഗ്യമേ...
ഭാഗ്യം പൂക്കും വയലിൽ ഞാൻ
കാലാ പെറുക്കുവാൻ വന്നത് (2)
ദൂരെ ദൂരെയാമോവാബിൽ നിന്നും
ഈ ഭാസുരദേശത്ത് വന്നത് (2);- ഓ ഭാഗ്യമേ...
കൊയ്ത്തുകാർക്കു പിന്നിൽ പോയി പെറുക്കി ഞാൻ
എത്തി ഈ സുന്ദരമാം വയലിൽ (2)
ഭാഗ്യവശാൽ ഇത് ബോവസിൻ സ്വന്തമാം
പൊന്നു വിളയുന്ന പൂവയൽ (2);- ഓ ഭാഗ്യമേ...
ഈ വയൽ വിട്ടിനി മറ്റെങ്ങും പോകേണ്ട
എന്നുര ചെയ്തന്റെ നായകൻ (2)
ബാല്യക്കാർ വന്നെന്നെ തൊട്ടുതോണ്ടിടാതെ
കണ്മണി പോലെന്നെ കാത്തവൻ (2);- ഓ ഭാഗ്യമേ...
ദേവന്റെ പുണ്യമാം പാദപത്മങ്ങളിൽ
പുൽകി ഞാൻ ഇന്നുറങ്ങീടുമേ (2)
നാളെ വെളുപ്പിന് കാന്തയായി മാറി ഞാൻ
പൊന്നുമണിയറ പൂകുമേ (2)