Puthan yerushalem pattanam

Malayalam Hymn

Puthan yerushalem pattanam

Puthan yerushalem pattanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പുത്തനെറുശലേം പട്ടണം അതെത്രമാം ശോഭിതം അക്കരെ കണ്ടിടും വേഗമായ് നിത്യമാം നാടിനെ സ്വർപ്പുരേ 1 പളുങ്കുപോൽ ജീവനദിയും ഇരു കരയും ജീവനിൽ വൃക്ഷവും ദാഹവും ക്ഷീണവും ഇല്ലിനി നവ്യ ജീവ കനികളും ലഭ്യമാം;- കണ്ടിടും 2 രാത്രി ഇല്ലാത്തൊരു നാടിനെ നാം വീക്ഷിക്കും സ്വർഗ്ഗീയ നാളതിൽ കർത്തനാം യേശുവിൻ ജ്യോതിസ്സാൽ സീയോൻ പട്ടണം ശോഭയാൽ മിന്നിടും;- കണ്ടിടും 3 പൊൻമയമാകുന്ന വീഥിയും നല്ല തങ്കത്തെരുക്കളും കണ്ടിടും എന്നിനി ഞാനങ്ങു ചേർന്നിടും പ്രിയാ എന്നു നിൻ ശുദ്ധരെ ചേർത്തിടും;- കണ്ടിടും 4 ലോകത്തിൽ നിന്ദിതരിന്നു നാം വാന മേഘത്തിൽ ശോഭിക്കും വന്ദ്യരായ് നിത്യനാം രാജന്റെ ശുദ്ധന്മാർ അന്നു രാജത്വം പ്രാപിക്കും മോദമായ്;- കണ്ടിടും വരുവിൻ യേശുവിനരികിൽ :എന്ന രീതി

Related Songs