Malayalam Hymn
Puthan yerushaleme divya
Puthan yerushaleme divya lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 പുത്തൻ യെരുശലേമേ ദിവ്യ
ഭക്തർതന്നാലയമെ തവനിഴലിൽ
പാർത്തിടുവാനടിയൻ അനുദിനവും
കാംക്ഷിച്ചു പാർത്തിടുന്നേ
നിർമ്മലമാം സുകൃതം തൻ
പൊന്നൊളിയാർന്നമരുമിടം
കാംക്ഷിച്ചു പാർത്തിടുന്നേ പുരമിതിനെ
കാംക്ഷിച്ചു പാർത്തിടുന്നേ
2 നിന്നടിസ്ഥാനങ്ങളോ പ്രഭ
ചിന്തുന്ന രത്നങ്ങളാം ശബളനിറം
വിണ്ണിനു നൽകിടുന്നു നയനസുഖം
കാണ്മവർക്കേകിടുന്നു;-
3 പന്ത്രണ്ടു ഗോപുരങ്ങൾ-മുത്തു
പന്ത്രണ്ടു കൊണ്ടുതന്നെ-മുദമരുളും
തങ്കമെ വീഥിപാർത്താൽ-സ്ഫടികസമം
തങ്കവോർക്കാനന്ദമേ;-
4 വേണ്ടാ വിളക്കവിടെ-സൂര്യ
ചന്ദ്രരൊ വേണ്ടൊട്ടുമേ പരമസുതൻ
തന്നെയതിൻ വിളക്കു-പരമൊളിയാൽ
ശോഭിച്ചിടുന്നീപ്പുരം;-
5 അന്ധതയില്ലാനാടെ-ദൈവ
തേജസ്സു തിങ്ങും വീടെ-തവ സവിധെ
വേഗത്തിൽ വന്നുചേരാൻ
മമ ഹൃദയം ആശിച്ചു കാത്തിടുന്നേ;-
6 സൗഖ്യമാണെന്നും നിന്നിൽ ബഹു
ദുഃഖമാണല്ലോ മന്നിൽ ഒരു പൊഴുതും
മൃത്യുവില്ലങ്ങു വന്നാൽ കരുണയെഴും
ക്രിസ്തുവിൻ നന്മ തന്നാൽ;-
7 പൊന്നെരുശലേമമ്മേ-നിന്നെ
സ്നേഹിക്കും മക്കൾ നമ്മെ
തിരുമടിയിൽ ചേർത്തു കൊണ്ടാലും ചെമ്മേ
നിജതനയർക്കാലംബമായോരമ്മെ;-