Ente manavaalane ennil kaninjavane

Malayalam Hymn

Ente manavaalane ennil kaninjavane

Ente manavaalane ennil kaninjavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്റെ വരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോ 1 നിന്റെ വരവിനെ വെളിവാക്കും അടയാളമഖിലവും നിറവേറുന്നതു കാണുന്നേ പ്രിയ വരവിനായ് താമസമേറയോ-പ്രിയ- വരവിനായ് താമസമേറയോ;- 2 മഹാപരിശുദ്ധ ഗുരുവേ നിൻ തിരുമുമ്പിലടിയനും പരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻ പരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ- പരിശുദ്ധനാക്കീടണേയെന്നെ;- 3 മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽ ഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻ വെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ വെളിച്ചത്തിൻ സുതനായി കാക്കണെ;- 4 മഹാകരുണയോടടിയനെ സദാകാല വിവാഹത്തി- ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;- 5 ഇനി ഉലകത്തിൽ വസിക്കുവാൻ കഴിവില്ലാതഗതി ഞാൻ ഇണയില്ലാ കുറുപാവുപോൽ രാപ്പകൽ ഞരങ്ങുന്നു സുരലോകെ ചേരുവാൻ-എന്നും ഞരങ്ങുന്നു സുരലോകെ ചേരുവാൻ;-

Related Songs