Malayalam Hymn
Sthuthikkunnu njangal sthuthikkunnu
Sthuthikkunnu njangal sthuthikkunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു
സ്രഷ്ടിതാവാം അങ്ങേ സ്തുതിക്കുന്നു (2)
വാഴ്ത്തുന്നു ഞങ്ങൾ വാഴ്ത്തുന്നു
രക്ഷിതാവാം അങ്ങേ വാഴ്ത്തുന്നു (2)
1 പ്രപഞ്ചമഖിലവും ചമച്ചവനേ
അങ്ങയുടെ കരവിരുതതുല്യമഹോ (2)
സൃഷ്ടിയുടെ മണിമകുടമാകും
മർത്യരങ്ങേ വാഴ്ത്തി ആരാധിക്കുന്നു (2);- സ്തുതിക്കു...
2 വാതിലുകളിൽ സ്തുതികളുമായ്
പ്രാകാരങ്ങളിൽ സ്തോത്രവുമായ് (2)
വരുവാനുര ചെയ്ത വചനം പോൽ
വരുന്നു ഞങ്ങൾ വണങ്ങിടുന്നു (2);- സ്തുതിക്കു...
3 മണവാട്ടിയാം തിരുസഭയേ
മണവാളന്റെ മഹിമകളെ (2)
മറന്നിടാതെ വെളിപ്പെടുത്താം
തളർന്നിടാതെ സേവ ചെയ്തിടാം (2);- സ്തുതിക്കു...