Malayalam Hymn
Nandiyunde daivame nanmakalkkaay
Nandiyunde daivame nanmakalkkaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നന്ദിയുണ്ട് ദൈവമെ
നന്മകൾക്കായ് എന്നുമേ
ഉള്ളതെല്ലാം നിൻ ദാനം
ജീവകാലം വാഴ്ത്തിടുമേ(2)
1 എത്രയോ പ്രാവശൃമെൻ
പ്രാണൻ പോകാമായിരുന്നു
മിഴികൾ നിറഞ്ഞൊഴുകി
വാദങ്ങൾ തളർന്നുപോയി
എങ്കിലും നിൻ ഭയയാലേ
ഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്...
2 എത്രയോ പ്രാവശ്യം ഞാൻ
നിന്നിൽ നിന്നകന്നുപോയി
അറിഞ്ഞും അല്ലാതെയും
തിന്മകൾ ചെയ്തു പോയി
എങ്കിലും നിൻ സ്നേഹമതാൽ
ഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്...
3 എത്രയോ പ്രാവശ്യമെൻ:
സഹയാത്രികനായ് വന്നു
കഷ്ടതയിൽ തുണയായി
ധൈര്യവും പകർന്നേകി
ക്രൂശിലെ നിൻ ത്യാഗമതാൽ
ഞാനിന്നും ജീവിക്കുന്നു(2);- നന്ദിയുണ്ട്...