Enikkoru uthama geetham

Malayalam Hymn

Enikkoru uthama geetham

Enikkoru uthama geetham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കൊരു ഉത്തമഗീതം എന്റെ പ്രിയനോട് പാടുവാനുണ്ട് എന്റെ യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീർ പൂ പോലെ മൃദുലം; എന്റെ ഹൃദയത്തെ തൊടുവാൻ, മുറിവിൽ തലോടുവാൻ യേശുവേ പോലാരെയും ഞാൻ കണ്ടതില്ല ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല; പതിനായിരത്തിലതി ശ്രേഷ്ഠൻ; എനിക്കേറ്റം പ്രിയമുള്ള നാഥൻ എന്റെ ഹൃദയം കവർന്ന പ്രേമകാന്തൻ സർവ്വാംഗസുന്ദരനേശു;- എനിക്കൊരു... മരുഭൂമിയിൽ അർദ്ധപ്രാണനായ് ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ സ്നേഹക്കൊടിയിൽ എന്നേ മറച്ചു; ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു;- എന്റെ.. സ്വർഗ്ഗഭവനം ഒരുക്കിയതിൽ വേഗമെന്നെ ചേർപ്പാൻ എന്റെ പ്രിയൻ വന്നിടും ആ നല്ല നാളിനായ് കാത്തിരുന്നെൻ സ്നേഹമെന്നിൽ ദിനം തോറും വർദ്ധിച്ചിടുന്നേ;- എന്റെ..

Related Songs