Geetham geetham jaya jaya geetham

Malayalam Hymn

Geetham geetham jaya jaya geetham

Geetham geetham jaya jaya geetham lyrics · Malayalam Christian Song · Video

The Hymnal
Key of A
0 plays
WhatsApp

Lyrics

ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ - നമ്മൾ യേശുനാഥൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ 1 പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹെ നരനായ് - ദൈവ കോപത്തീയിൽ വെന്തെരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു;- 2 ഉലകമഹാന്മാർ അഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ - നമ്മൾ ഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു;- 3 കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉൽസുകരായിരിപ്പിൻ - നമ്മൾ ആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ;- 4 വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ വരുന്നിതാ ജയരാജൻ-നിങ്ങൾ ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ യേശുവേ സ്വീകരിപ്പാൻ;-

Related Songs